V S Achuthanandan | സാമ്പത്തിക സംവരണത്തിനെതിരെ നിലപാട് അറിയിച്ച് വി എസ് അച്യുതാനന്ദൻ

2019-01-08 37

കേന്ദ്രത്തിന്റ്റെ സാമ്പത്തിക സംവരണത്തിനെതിരെ നിലപാട് അറിയിച്ച് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ രംഗത്തെത്തി.കേന്ദ്ര സർക്കാരിന്റ്റെ സാമ്പത്തിക സംഭരണ ബിൽ പാസ്സാക്കരുതെന്നാണ് വിഎസ് അച്യുതാനന്ദന്റ്റെ ആവശ്യം.ബില്ലിന്മേൽ രാജ്യ വ്യാപകമായി ചർച്ച ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബില്ല് നടപ്പാക്കുന്നതിൽ ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയം ആണെന്നാണ് വിഎസ് അച്യുതാനന്ദന്റ്റെ വാദം. എന്നാൽ സാമ്പത്തിക സംവരണം എന്ന നീക്കത്തെ സിപിഎം സ്വാഗതം ചെയ്തിരുന്നു. പിന്നോക്ക വിഭാഗങ്ങളുടെ സംവരണം കുറയ്ക്കാതെ സാമ്പത്തികസംവരണം നടപ്പാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അംഗീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ പ്രഖ്യാപിത നയത്തെ വിഎസ് അച്യുതാനന്ദൻ തള്ളി പറഞ്ഞിരിക്കുന്നത്.

Videos similaires